Elephant Death | ചേലക്കരയില്‍ ആനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവം; ഒരാള്‍ പിടിയില്‍

 


തൃശൂര്‍: (www.kvartha.com) ചേലക്കരയില്‍ ആനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ജോണിയാണ് വനം വകുപ്പിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് വീട്ടിലെത്തി ജോണിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

ജൂലൈ 14ന് റബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി പട്ടികയില്‍ 10 പേരാണുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസില്‍ ഒന്നാം പ്രതിയും സ്ഥലമുടമയുമായ റോയി കീഴടങ്ങിയിരുന്നു. 

Elephant Death | ചേലക്കരയില്‍ ആനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവം; ഒരാള്‍ പിടിയില്‍

കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്ക് വൈദ്യുതാഘാതമേല്‍ക്കാന്‍ ഇടയാക്കിയ കെണിയൊരുക്കിയത് സ്ഥലമുടമ റോയിയാണെന്നാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ അറസ്റ്റിലായ ആനയുടെ കൊമ്പ് മുറിച്ചെടുത്ത അഖിലാണ് പ്രതി പട്ടികയില്‍ രണ്ടാമന്‍. അഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 10 പേരെ പ്രതിപട്ടികയില്‍ ഉള്‍പെടുത്തിയത്. 

Keywords: Thrissur, News, Kerala, Death, Wild elephant, Arrest, Arrested, Thrissur: Wild elephant found dead; One arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia