SWISS-TOWER 24/07/2023

Accident | നിയന്ത്രണംവിട്ട ബൈക് വൈദ്യുതി തൂണിലിടിച്ച് അപകടം; 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com) നിയന്ത്രണംവിട്ട ബൈക് വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. കുറ്റിക്കാട് സ്വദേശികളായ തുമ്പരത്തുകുടിയില്‍ രാഹുല്‍ മോഹന്‍ (24), സനല്‍ സോജന്‍ (21) എന്നിവരാണ് മരിച്ചത്. 

വെള്ളിയാഴ്ച രാത്രി 10 മണിയോടെ ചാലക്കുടിയിലാണ് അപകടം സംഭവിച്ചത്. ചാലക്കുടിയില്‍ നിന്ന് കുറ്റിക്കാട്ടേക്ക് മടങ്ങുമ്പോള്‍ പരിയാരം അങ്ങാടിയില്‍ വെച്ച് അപകടമുണ്ടാവുകയായിരുന്നു. തലയ്ക്ക് അടക്കം ഗുരുതര പരുക്കേറ്റ യുവാക്കളെ ഉടന്‍ തന്നെ നാട്ടുകാര്‍ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Aster mims 04/11/2022

Accident | നിയന്ത്രണംവിട്ട ബൈക് വൈദ്യുതി തൂണിലിടിച്ച് അപകടം; 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഇരുവരും കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. ജോലികഴിഞ്ഞ് കുറ്റിക്കാട്ടേക്ക് മടങ്ങവേയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ്‍ തകര്‍ന്നു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പൊലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Keywords: Thrissur, Chalakkudy, News, Road Accident, Accidental Death, Rahul Mohan, Sanal Sojan, Thrissur: Two young men died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia