Accident | കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 7 പേര്‍ക്ക് പരുക്ക്
Nov 10, 2023, 09:56 IST
ADVERTISEMENT
തൃശൂര്‍: (KVARTHA) കാറും ലോറിയും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരുക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാത തളിക്കുളത്താണ് സംഭവം. തിരുവനന്തപുരം സ്വദേശികളായ ഏഴ് പേര്‍ക്കാണ് പരുക്കേറ്റത്. മോനിഷ്(19), മോളി (50), അഖില്‍ (2 ), ആദര്‍ശ് (26),
രാധാകൃഷ്ണന് (31), ഹര്‍ഷ (25), അക്ഷിമ (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരില്‍ നാലുപേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച (10.11.2023) പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടം. തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പെട്ടത്.
Keywords: News, Kerala, Kerala News, Temple, Car, Lorry, Thrissur, Accident, Injured, Family, Thrissur: Seven in injured in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

