Drowned | തൃശൂരില്‍ കുളത്തില്‍ വീണ് അമ്മയും മകളും മരിച്ചു

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com) തൃശൂരില്‍ കുളത്തില്‍ വീണ് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. മാള പൂപ്പത്തിയില്‍ കുളത്തില്‍ വീണാണ് പള്ളിപ്പുറം കളപ്പുരയ്ക്കല്‍ ജിയോയുടെ ഭാര്യ മേരി അനു (37), മകള്‍ ആഗ്‌ന (11) എന്നിവരാണ് മരിച്ചത്.

കുളത്തില്‍ വീണ മകളുടെ ചെരുപ്പ് എടുക്കാന്‍ ഇറങ്ങിയപ്പോഴാണ് അമ്മ മുങ്ങിയത്. അമ്മ മുങ്ങുന്നത് കണ്ട് രക്ഷിക്കാനായി മകളും കുളത്തിലേക്ക് ഇറങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചുള്ളൂര്‍ അമ്പലത്തിന് സമീപത്തെ പാടത്തുള്ള കുളത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. അനു താണിശ്ശേരി എല്‍ പി സ്‌കൂളിലെ ആയ ആണ്. താണിശ്ശേരി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആഗ്‌ന.

Aster_MIMS
Drowned | തൃശൂരില്‍ കുളത്തില്‍ വീണ് അമ്മയും മകളും മരിച്ചു

Keywords: Thrissur, News, Kerala, Death, Police, Mother, Daughter, Thrissur: Thrissur: Mother and daughter drowned.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia