തൃശൂര്‍: (www.kvartha.com) അന്തിക്കാട്ടെ സിഐടിയു ഓഫീസില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞാണി സ്വദേശി വെള്ളേംതടം വലിയപറമ്പില്‍ സതീഷ്ലാല്‍ (ലാലപ്പന്‍) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പാര്‍ടി ഓഫിസിലെത്തിയ സതീഷ് ലാല്‍ വെള്ളം വാങ്ങി കുടിക്കുകയും പാര്‍ടി പ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ മുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.
എന്നാല്‍ വാതില്‍ തുറക്കാതെ വന്നതോടെ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Keywords: Thrissur, News, Kerala, Found Dead, hospital, Thrissur: Man found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.