Found Dead | 'കരുവന്നൂരില്‍ പാലത്തിന്റെ നടപ്പാതയില്‍ സൈക്ള്‍ ചാരി വച്ച ശേഷം പുഴയിലേയ്ക്ക് ചാടി'; യുവാവ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (KVARTHA) കരുവന്നൂരില്‍ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവന്നൂര്‍ മാടായികോണം സ്‌കൂളിന് സമീപം താമസിക്കുന്ന കൂടലി വീട്ടില്‍ ജോസിന്റെ മകന്‍ ഡിസോള(32)യാണ് മരിച്ചത്. കരുവന്നൂര്‍ വലിയ പാലത്തിന്റെ നടപ്പാതയില്‍ സൈക്ള്‍ ചാരി വച്ച ശേഷം പുഴയിലേയ്ക്ക് ചാടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ബുധനാഴ്ച (10.10.2023) രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. 
Aster mims 04/11/2022

വിവരമറിഞ്ഞ് ഇരിങ്ങാലക്കുട ചേര്‍പ്പ് പൊലീസും ഇരിങ്ങാലക്കുടയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയും തൃശ്ശൂരില്‍ നിന്നുള്ള സ്‌കൂബാ ടീമും സ്ഥലത്തെത്തി. ഇവര്‍ പുഴയില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഉച്ചയ്ക്ക് ശേഷം 2.30 മണിയോടെ ഡിസോളയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

Found Dead | 'കരുവന്നൂരില്‍ പാലത്തിന്റെ നടപ്പാതയില്‍ സൈക്ള്‍ ചാരി വച്ച ശേഷം പുഴയിലേയ്ക്ക് ചാടി'; യുവാവ് മരിച്ചു

തൃശൂരിലെ ഒരു കംപനിയില്‍ ജീവനക്കാരനായിരുന്നു മരിച്ച ഡിസോള. അമ്മ റീന. ഭാര്യ അനുമോള്‍. മകന്‍ ഡെല്‍റ്റോ. സഹോദരന്‍ സീക്കോ. ഡിസോള ജീവനൊടുക്കിയതാണെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ എന്താണ് കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Keywords: Karuvannoor, News, River, Found Dead, News, Kerala, Thrissur: Man found dead in river.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia