Accident | തൃശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com) കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടില്‍ മുസ്തഫയാണ് മരിച്ചത്. കാറില്‍ മുസ്തഫയ്‌ക്കൊപ്പമുണ്ടായിരുന്ന ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടില്‍ അബൂബകറിന് പരുക്കുണ്ട്. എടക്കഴിയൂര്‍ പഞ്ചവടി സെന്ററില്‍ വച്ച് ബുധനാഴ്ച രാവിലെ 5.55 മണിയോടെയാണ് അപകടം.
Aster_MIMS

മുസ്തഫയും സുഹൃത്തും കാറില്‍ കോഴിക്കോട് നിന്നും എടക്കഴിയൂര്‍ തെക്കേമദ്രസയിലുള്ള ബന്ധുവീട്ടിലേക്ക് വരികയായിരുന്നു. റോഡ് മുറിച്ച് കടക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെ കാര്‍ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ നിന്നുവന്ന ലോറിയുമായി കൂട്ടിയടിക്കുകയുമായിരുന്നു. 

Accident | തൃശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

Keywords:  Thrissur, News, Kerala, Accident, Death, Injured, Thrissur: Kozhikode native died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia