Complaint | ബസ് ചാര്‍ജ് കുറവാണെന്ന് പറഞ്ഞ് ആറാം ക്ലാസുകാരിയെ കന്‍ഡക്ടര്‍ പാതി വഴിയില്‍ ഇറക്കി വിട്ടതായി പരാതി
Oct 28, 2023, 08:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (KVARTHA) ബസ് ചാര്‍ജ് കുറവാണെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ കന്‍ഡക്ടര്‍ പാതി വഴിയില്‍ ഇറക്കി വിട്ടതായി പരാതി. തൃശൂര്‍ പഴമ്പാലക്കോട് സ്‌കൂളിലെ ആറാം വിദ്യാര്‍ഥിയെയാണ് ഇറക്കി വിട്ടത്. ബസ് ചാര്‍ജ് കുറവാണെന്ന് പറഞ്ഞാണ് അരുണ ബസിലെ കന്‍ഡക്ടര്‍ കുട്ടിയ ഇറക്കി വിട്ടത്. വെള്ളിയാഴ്ച (27.10.2023) വൈകുന്നേരമായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: അഞ്ച് രൂപ വേണമെന്നായിരുന്നു ബസ് കന്‍ഡക്ടറുടെ ആവശ്യം. തുടര്‍ന്ന് കയ്യില്‍ അഞ്ചു രൂപയില്ലാത്തതിനാല്‍ രണ്ട് രൂപ വാങ്ങിയ ശേഷം വീടിന് രണ്ട് കിലോമീറ്റര്‍ ഇപ്പുറം കുട്ടിയെ ഇറക്കി വിടുകയായിരുന്നു.
വഴിയില്‍ കരഞ്ഞു കൊണ്ട് നില്‍ക്കുന്ന കുട്ടിയെ കണ്ട നാട്ടുകാരാണ് വീട്ടില്‍ എത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് ഒറ്റപ്പാലം റൂടില്‍ ഓടുന്ന അരുണ ബസിനെതിരെ വിദ്യാര്‍ഥിനിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം ബസിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണുയരുന്നത്.
Keywords: News, Kerala, Thrissur, Complaint, Bus, Student, Bus Conductor, Bus, Police, Complaint, Road, Thrissur: Compliant that bus conductor dropped student in middle of road.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.