Arrested | 'മദ്യത്തിന്റെ വിലയെ ചൊല്ലി തര്‍ക്കം, ബാര്‍ അടിച്ച് തകര്‍ത്തു'; 2 പേര്‍ അറസ്റ്റില്‍
Aug 3, 2023, 13:14 IST
തൃശൂര്‍: (www.kvartha.com) മദ്യത്തിന്റെ വിലയെ ചൊല്ലിയുളള തര്‍ക്കത്തിനൊടുവില്‍ ബാര്‍ അടിച്ച് തകര്‍ത്തെന്ന കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഷേക്, ശ്രീഹരി എന്നിവരാണ് പിടിയിലായത്. കോട്ടപ്പടി ഫോര്‍ട് ഗേറ്റ് ബാറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.
പൊലീസ് പറയുന്നത്: 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നല്‍കണമെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടു. ഇത് നല്‍കാതെ വന്നതോടെ ജീവനക്കാരുമായി തര്‍ക്കമായി. തുടര്‍ന്ന്, ഇവരെ ഇവിടെനിന്ന് പുറത്താക്കി. ഇതോടെ, ഇരുമ്പ് വടിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Thrissur, News, Kerala, Arrest, Arrested, Crime, Police, Case, Thrissur: Argument over price of liquor, vandalise bar; Two arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.