Injured | 'ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപില്‍ നിന്ന് ചാടി'; പ്രതിക്ക് ഗുരുതര പരുക്ക്
തൃശൂര്‍: (www.kvartha.com) ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപില്‍ നിന്ന് ചാടിയ പ്രതിക്ക് ഗുരുതര പരുക്കേറ്റതായി പൊലീസ്. സനു സോണി(30)ക്കാണ് പരുക്കേറ്റത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന് പരിധിയല്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നത്: തൃശൂര്‍ നഗരത്തില്‍ ആളുകളെ കത്തികാട്ടി പേടിപ്പിച്ച സനുവിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇയാള്‍ക്കെതിരെ മറ്റ് കേസുകളുമുണ്ടെന്ന് മനസിലാക്കി കസ്റ്റഡിയില്‍ വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തൃശൂര്‍ അശ്വനി ജന്ക്ഷനില് വച്ച് ജീപിന്റെ ഡോര്‍ വലിച്ച് തുറന്ന് പ്രതി പുറത്തേക്ക് ചാടി. തലയിടിച്ചാണ് വീണതിനാല്‍ എക്സറെ എടുത്തപ്പോള്‍ തലയ്ക്ക് പൊട്ടലേറ്റിട്ടുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ തൃശൂര്‍ മെഡികല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: Thrissur, News, Kerala, Police, Injured, Thrissur: Accused who jump from jeep to escape, injured.