തിരുവനന്തപുരം: നഗരത്തിലെ മാലിന്യ പ്രതിസന്ധി മറികടക്കാന്‍ അധികൃതര്‍ കര്‍ശന നടപടികളുമായി മുന്‍പോട്ട്. മാലിന്യങ്ങള്‍ വഴിയില്‍ തള്ളുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നഗരത്തിലെ അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാനും തീരുമാനമായി. മാലിന്യ വണ്ടികള്‍ തടയുന്നവരെ അറസ്റ്റ് ചെയ്ത് നീക്കാനും നിര്‍ദ്ദേശമുണ്ട്.
മഴക്കാലമായതോടെ നഗരത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് മാലിന്യ നിര്‍മാര്‍ജ്ജനം ഊര്‍ജ്ജിതമാക്കുന്നത്. ഇതിനിടെ നഗരത്തില്‍ ഒരുമാസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരത്തിലെ മാലിന്യനീക്കം സുഗമമാക്കാനാണ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
English Summery
Dist ministry strengthen the activities to solve waste dump issues to reduce viral diseases.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.