തൃശൂര്‍ പാളത്തില്‍ അറ്റകുറ്റപ്പണി; 3 ട്രെയിനുകള്‍ റദ്ദാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 05.04.2022) പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ റദ്ദാക്കി. തൃശൂര്‍ യാര്‍ഡിലാണ് ട്രാക് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. ഏപ്രില്‍ 6 വെള്ളിയാഴ്ച, ഏപ്രില്‍ 10 തീയതികളിലെ മൂന്ന് ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കുമെന്ന് റെയില്‍വേ അറിയിച്ചു.

തൃശൂര്‍ പാളത്തില്‍ അറ്റകുറ്റപ്പണി; 3 ട്രെയിനുകള്‍ റദ്ദാക്കി

2022 ഏപ്രില്‍ 06, 10 തീയതികളില്‍ പൂര്‍ണമായ റദ്ദാക്കിയ ട്രെയിനുകള്‍

1. 06017 ഷൊര്‍ണൂര്‍ ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ മെമു എക്‌സ്പ്രസ് ട്രെയിന്‍.

2. 06449 എറണാകുളം-ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍.

3. 06452 ആലപ്പുഴ-എറണാകുളം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍.

ഭാഗികമായി റദ്ദാക്കിയവ

1. 2022 ഏപ്രില്‍ 05, 09 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.

2. ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്(ട്രെയിന്‍ നമ്പര്‍ 16341) ഏപ്രില്‍ 06, 10 തീയതികളില്‍ എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിന്‍ ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.

3. ഏപ്രില്‍ 05, 09 തീയതികളില്‍ കാരായ്ക്കലില്‍ നിന്ന് പുറപ്പെടുന്ന എറണാകുളം എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16187) വടക്കാഞ്ചേരിയില്‍ സര്‍വീസ് അവസാനിപ്പിക്കും.

4. ഏപ്രില്‍ 05, 09 തീയതികളില്‍ ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.

5. ഏപ്രില്‍ 05-ന് ബാനസവാടിയില്‍ നിന്ന് പുറപ്പെടുന്ന ബാനസവാടി-എറണാകുളം സൂപര്‍ഫാസ്റ്റ് (ട്രെയിന്‍ നമ്പര്‍ 12684) മുളങ്കുന്നത്തുകാവില്‍ സര്‍വീസ് അവസാനിക്കും.

ഏപ്രില്‍ 06, 09 തീയതികളില്‍ വൈകി ഓടുന്ന ട്രെയിനുകള്‍

1. ഏപ്രില്‍ 05, 09 തീയതികളില്‍ MGR ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ - തിരുവനന്തപുരം മെയില്‍ (ട്രെയിന്‍ നമ്പര്‍ 12623), തൃശ്ശൂര്‍- പാലക്കാട് സെക്ഷനില്‍ 50 മിനിറ്റ് വൈകിയോടും.

2.ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ഏപ്രില്‍ 04, 08 തീയതികളി പുറപ്പെടുന്ന എറണാകുളം മംഗള എക്സ്പ്രസ് ഷൊര്‍ണൂര്‍-തൃശൂര്‍ സെക്ഷനില്‍ 45 മിനിറ്റ് വൈകിയോടും.

3. കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് ഏപ്രില്‍ 05, 09 തീയതികളില്‍ പുറപ്പെടുന്ന കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് (16526) പാലക്കാട് - തൃശൂര്‍ സെക്ഷനില്‍; 35 മിനിറ്റ് വൈകിയോടും.

4. എറണാകുളം ജംഗ്ഷന്‍- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16305) ഏപ്രില്‍ 06-ന് 30 മിനിറ്റ് വൈകും.

5. 2022 ഏപ്രില്‍ 06, 10 തീയതികളില്‍ ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍- പുനലൂര്‍ പ്രതിദിന എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16328) 20 മിനിറ്റ് വൈകും.

6. ഏപ്രില്‍ 04ന് ഋഷികേശില്‍ നിന്ന് പുറപ്പെട്ട യോഗ് നഗരി ഋഷികേശ്- കൊച്ചുവേളി പ്രതിവാര സൂപ്പര്‍ഫാസ്റ്റ്(ട്രെയിന്‍ നമ്പര്‍ 22660), ഷൊര്‍ണുറിനും- തൃശ്ശൂരിനുമിടയില്‍ 15 മിനിറ്റ് വൈകും.

7. ഏപ്രില്‍ 08-ന് ചണ്ഡിഗഡ് ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട കൊച്ചുവേളി സൂപര്‍ഫാസ്റ്റ് (ട്രെയിന്‍ നമ്പര്‍ 12218) ഷൊര്‍ണൂറിനും-തൃശ്ശൂരിനും ഇടയില്‍ 15 മിനിറ്റ് വൈകും.

കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിന്‍ ഭാഗികമായി റദ്ദാക്കും

പാലക്കാട് ഡിവിഷനിലെ കോഴിക്കോട്-വെസ്റ്റ് ഹില്‍ സെക്ഷനില്‍ ട്രാക് അറ്റകുറ്റപ്പണികള്‍ക്കുള്ള ട്രാഫിക് നിയന്ത്രണങ്ങള്‍ കാരണം ആലപ്പുഴ- കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ സര്‍വീസ് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ അവസാനിപ്പിക്കും.

ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16307 ആലപ്പുഴ-കണ്ണൂര്‍ പ്രതിദിന എക്സിക്യൂട്ടീവ് എക്സ്പ്രസ് 2022 ഏപ്രില്‍ 05, 07, 08, 09, 10, 12, 14, 15 തീയതികളില്‍ (08 സര്‍വീസുകള്‍) ഷൊര്‍ണൂരിനും കണ്ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.

Keywords:  Thrissur, News, Kerala, Train, Cancelled, Three trains cancelled in Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia