Funds For Books | സ്വന്തം മണ്ഡലത്തിലെ സ്‌കൂളുകള്‍ക്കോ വായനശാലക്കോ പുസ്തകം വാങ്ങാം; എംഎല്‍എമാര്‍ക്ക് 3 ലക്ഷം രൂപ ചെലവഴിക്കാന്‍ അനുമതി
Oct 18, 2023, 19:39 IST
തിരുവനന്തപുരം: (KVARTHA) സ്വന്തം മണ്ഡലത്തിലെ സ്‌കൂളുകള്‍ക്കോ വായനശാലക്കോ പുസ്തകം വാങ്ങാന്‍ പ്രത്യേക വികസന ധനസമാഹരണത്തില്‍ നിന്ന് എംഎല്‍എമാര്‍ക്ക് പരമാവധി മൂന്ന് ലക്ഷം രൂപ ചെലവഴിക്കാന്‍ അനുമതി നല്‍കി. നവംബര്‍ ഒന്നുമുതല്‍ ഏഴ് വരെ നിയമസഭ സമുച്ചയത്തില്‍ നടക്കുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ (KLIBF-2) ഭാഗമായാണിത്.
സ്പീകര്‍ എ എന്‍ ശംസീര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമാജികരുടെ 2023-24 വര്‍ഷത്തെ പ്രത്യേക വികസന ധനസമാഹരണത്തില്‍ നിന്ന് മൂന്ന് ലക്ഷം രൂപവരെ ചെലവഴിക്കാം. സര്‍കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈബ്രറികള്‍ക്കും സര്‍കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ലൈബ്രറികള്‍ക്കും കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള ലൈബ്രറികള്‍ക്കും നിയമസഭ പുസ്തകോത്സവത്തില്‍നിന്ന് പുസ്തകം വാങ്ങുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും സ്പീകര്‍ അറിയിച്ചു.
പ്രത്യേക വികസന ധനസമാഹരണം ഒരു കോടി രൂപയാണെന്നും പുസ്തകം വാങ്ങാനുള്ള തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം ധന വകുപ്പുമായി ചര്‍ച ചെയ്ത് അനുമതി നേടാന്‍ ശ്രമിക്കുമെന്നും ചോദ്യത്തിന് സ്പീകര്‍ മറുപടി നല്‍കി.
Keywords: MLA, Book, School, Library, Speaker, AN Shamseer, Three lakh rupees for MLAs to buy book.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.