Injured | സ്‌കൂള്‍ കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് അപകടം; 2 വിദ്യാര്‍ഥികള്‍ക്കും പരിശീലകനും പരുക്ക്

 


തിരുവനന്തപുരം: (www.kvartha.com) യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സംസ്ഥാന സ്‌കൂള്‍ കായികമേള നടക്കുന്നതിനിടെ മരച്ചില്ല ഒടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ക്കും പരിശീലകനും പരുക്കേറ്റു. കാണികള്‍ ഓടി മാറിയതിന്‍ വന്‍ അപകടം ഒഴിവായി.

വിദ്യാര്‍ഥികല്‍ ഇരിക്കുന്ന ഗാലറിയിലേക്കാണ് മരച്ചില്ല വീണത്. പരുക്കേറ്റവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്ഥലത്തുനിന്ന് ആള്‍ക്കാരെ ഒഴിപ്പിച്ചു. മത്സരം തുടങ്ങാനിരിക്കെയാണ് മരച്ചില്ല ഒടിഞ്ഞു വീണത്. മത്സരങ്ങള്‍ തടസപ്പെട്ടിട്ടില്ല. സംഭവസ്ഥലം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു.

Injured | സ്‌കൂള്‍ കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് അപകടം; 2 വിദ്യാര്‍ഥികള്‍ക്കും പരിശീലകനും പരുക്ക്

Keywords: Thiruvananthapuram, News, Kerala, Accident, Injured, Students, hospital, Three injured after branch of tree falls in stadium.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia