Accident | തമിഴ്‌നാട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; 3 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

മൂന്നാര്‍: (www.kvartha.com) തമിഴ്‌നാട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മൂന്നുപേര്‍ക്ക് പരുക്ക്. മൂന്നാര്‍ എംജി കോളനിയില്‍ കോട്ടയ്ക്കകത്ത് ബെന്നി സെബാസ്റ്റ്യന്‍ (52), ഭാര്യ ഷീജ (47), മകന്‍ നിധിന്‍ (22) എന്നിവര്‍ക്കാണ് പരുക്കേറ്റത്. 
Aster_MIMS

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ തേനി ദേവദാനപ്പട്ടിയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ദിശ തെറ്റിയെത്തിയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷീജയുടെ ചികിത്സയുമായി ബന്ധപ്പെട്ടു മധുരക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. 

Accident | തമിഴ്‌നാട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; 3 പേര്‍ക്ക് പരുക്ക്

Keywords: Munnar, News, Kerala, Accident, Injured, Road accident, Family, Three family members injured in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia