ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 09.11.2016) സംസ്ഥാന ധനമന്ത്രി തോമസ് ഐസകിന്റെ നിലപാട് കള്ളപ്പണക്കാരുടെ നിലപാടാണെന്ന് ബിജെപി അദ്ധ്യക്ഷന് കുമ്മനം രാജശേഖരന്. കള്ളപ്പണം ഇല്ലാത്തവരെല്ലാം നോട്ട് പിന് വലിക്കല് നടപടിയെ സ്വാഗതം ചെയ്തിരുന്നു. ഇതിനെ എതിര്ത്ത് സംസാരിച്ചത് തോമസ് ഐസകും ചില മാര്ക്സിസ്റ്റ് നേതാക്കളുമാണ്. ഇത് കള്ളപ്പണക്കാരുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
നിരോധനം മുന് കൂട്ടി അറിയിച്ചാല് കള്ളപ്പണക്കാര്ക്ക് സഹായമാകുമെന്ന് അറിഞ്ഞിട്ടും തോമസ് ഐസക് അതിനെ വിമര്ശിക്കുകയാണ്. രാജ്യത്തെ സമ്പത് വ്യവസ്ഥയെ സഹായിക്കുന്ന നടപടിക്ക് അനുകൂല നിലപാട് സ്വീകരിക്കേണ്ട ഐസക് ജനങ്ങളെ പരിഭ്രാന്തരാക്കാന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്ക്ക് ഉപകാര പ്രദമായ നടപടികളാണ് അന്ധമായ രാഷ്ട്രീയ വിരോധം ഉപേക്ഷിച്ച് സംസ്ഥാനം സ്വീകരിക്കേണ്ടത്. എന്നാല് ധനമന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത് അതിന് തയ്യാറാല്ലെന്നാണ്. സംസ്ഥാന സര്ക്കാരിന്റെ സ്ഥാപനങ്ങള് 500, 1000 രൂപയുടെ നോട്ടുകള് സ്വീകരിക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Keywords: Kerala,Thomas Issac, Kummanam Rajashekharan

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.