ഖജനാവ് കാലിയാണോയെന്ന് ധനമന്ത്രിപദം ഏറ്റെടുത്ത ശേഷം മനസിലാകും: തോമസ് ഐസക്കിന് ഉമ്മന്‍ ചാണ്ടിയുടെ മറുപടി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.05.2016) നിയുക്ത ധനകാര്യ മന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഖനനാവ് കാലിയാണെന്നും സാമ്പത്തീക പ്രതിസന്ധി പുതിയ സര്‍ക്കാരിന് തലവേദനയാകുമെന്നുമുള്ള തോമസ് ഐസകിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഖജനാവ് കാലിയാണോ അല്ലയോ എന്ന് ചുമതല ഏറ്റെടുത്ത ശേഷം തോമസ് ഐസക്കിന് ബോധ്യമാകുമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

സംസ്ഥാനത്തെ സാമ്പത്തീക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കുമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു. പതിനഞ്ചുവര്‍ഷം മുന്‍പ് നേരിട്ട അതേ സാമ്പത്തീക പ്രതിസന്ധിയാണ് കേരളമിന്ന് അഭിമുഖീകരിക്കുന്നതെന്നും കടം വാങ്ങുന്ന പണത്തിന്റെ 70 ശതമാനവും ദൈനംദിന ചിലവുകള്‍ക്ക് ഉപയോഗിക്കുകയുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഖജനാവ് കാലിയാണോയെന്ന് ധനമന്ത്രിപദം ഏറ്റെടുത്ത ശേഷം മനസിലാകും: തോമസ് ഐസക്കിന് ഉമ്മന്‍ ചാണ്ടിയുടെ മറുപടി
SUMMARY: THIRUVANANTHAPURAM: Outgoing Chief Minister Oommen Chandy has tactically responded to Finance Minister-designate Thomas Isaac’s comment that the State exchequer is empty.

Keywords: Kerala, Assembly Election, Election 2016, Pinarayi Viajayan, LDF, Deputed CM, VM Sudheeran, K Sudhakaran




Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia