Dead Body Found | പൊന്മുടി അണക്കെട്ടില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൊടുപുഴ: (www.kvartha.com) പൊന്മുടി അണക്കെട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി മുണ്ടപ്പിള്ളില്‍ ശ്യാംലാലി(28)ന്റെ മൃതദേഹമാണ് കാണാതായത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ അമല്‍ ദേവസ്യ, അഭിജിത്ത് എന്നിവര്‍ക്കൊപ്പം കള്ളിമാലി വാരിയാനിപ്പടിക്ക് സമീപം ഡാമില്‍ കുളിക്കാനെത്തിയതായിരുന്നു.
കുളിക്കുന്നതിനിടെ മൂവരും അവിടെയുണ്ടായിരുന്ന വള്ളത്തില്‍ കയറി ജലാശയത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോകുന്നതിനിടെ വള്ളം മറിഞ്ഞു. വെള്ളത്തില്‍ വീണ അമലും അഭിജിത്തും നീന്തി കരകയറിയെങ്കിലും ശ്യാംലാലിനെ കണ്ടെത്താനായിരുന്നില്ല.
Keywords: Thodupuzha, News, Kerala, Body Found, Found Dead, Missing, Thodupuzha: Missing man's dead body found.

