Police Booked | ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതായി പരാതി. തിരുവനന്തപുരം മലയിന്‍കീഴിലാണ് സംഭവം. സമീപത്തെ മാര്‍ജിന്‍ഫ്രീ ഷോപ്പിലെ ജീവനക്കാരിയായ യുവതിയെ മദ്യപിച്ചെത്തിയ മേപ്പുക്കട സ്വദേശിയായ ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Aster_MIMS

ഇനി ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിക്കുന്ന വീഡിയോയും ഇയാള്‍ പകര്‍ത്തി. ജോലിക്ക് പോയില്ലെങ്കില്‍ മക്കള്‍ പട്ടിണിയാകുമെന്നും അതുകൊണ്ടാണ് പോകുന്നതെന്നും യുവതി പറയുന്നുണ്ട്. മര്‍ദനത്തിന്റെ വിവരങ്ങള്‍ യുവതി ചില സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു.

Police Booked | ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്

ഇവരില്‍ ചിലര്‍ പൊലീസില്‍ അറിയിച്ചതോടെയാണ് മലയിന്‍കീഴ് പൊലീസ് ഇടപെട്ടത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ മര്‍ദിച്ച് ചിത്രീകരിച്ച വിഡിയോ ഇയാളുടെ ഫോണില്‍നിന്ന് കണ്ടെടുത്തതായും തുടര്‍ന്ന് വധശ്രമം ചുമത്തി കേസെടുക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Thiruvananthapuram, News, Kerala, Case, Woman, Case, Police, Arrest, Arrested, Thiruvananthapuram: Woman attacked by man.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia