Accident | തിരുവനന്തപുരത്ത് ലോറിയും ബൈകും കൂട്ടിയിടിച്ച് അപകടം; 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ലോറിയും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. താഴെവിള തെങ്ങറത്തല സ്വദേശികളായ ജോബിന്‍ (22), ജഫ്രീന്‍ (19) എന്നിവരാണ്  മരിച്ചത്. പൂവാര്‍ ഊരമ്പ് പിന്‍കുളം എം എസ് സി ചര്‍ച്ചിന് മുന്നിലുള്ള കൊടുംവളവില്‍ ബുധനാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് സംഭവം. ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന ജീനോ മെഡികല്‍ കോളജില്‍ ചികിത്സയിലാണ്. 
Aster_MIMS

ഊരമ്പില്‍ നിന്നും സിമന്റുമായി പൊഴിയൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സിമെന്റ് ലോറിയും പൊഴിയൂരില്‍ നിന്നും ഊരമ്പ് ഭാഗത്ത് വരുകയായിരുന്ന ബൈകുമാണ് കൂട്ടിയിടിച്ചത്. പള്ളിക്ക് മുന്നിലുള്ള വളവില്‍ വെച്ച് ബൈക്ക് ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Accident | തിരുവനന്തപുരത്ത് ലോറിയും ബൈകും കൂട്ടിയിടിച്ച് അപകടം; 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

Keywords:  Thiruvananthapuram, News, Kerala, Accident, Death, Police, Medical College, Treatment, Thiruvananthapuram: Two men died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia