Injured | അമിത വേഗതയിലെത്തിയ കാര്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടയിലേക്ക് പാഞ്ഞുകയറി; 2 പേര്‍ക്ക് പരുക്ക്, പലരും ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) അമിത വേഗതയിലെത്തിയ കാര്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ക്ക് പരുക്ക്. മണ്ണകല്ല് സ്വദേശിനികളായ സാവിത്രി (62), ശാരദ (62) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ശാരദയുടെ കാലിന് അപകടത്തെ തുടര്‍ന്ന് പോട്ടലുണ്ട്. സംഭവത്തില്‍ കാര്‍ ഡ്രൈവറായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാലരാമപുരം മണ്ണക്കല്ലില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ബുധനാഴ്ച രാവിലെ മുതല്‍ 53 തൊഴിലുറപ്പ് തൊഴിലാളികള്‍ മണ്ണക്കല്ല് തോട് വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം ഇവര്‍ റോഡിന്റെ സമീപത്ത് വിശ്രമിക്കുമ്പോഴാണ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ കിരണ്‍ അമിത വേഗതയില്‍ കാറോടിച്ച് വന്നത്. കോട്ടുകാല്‍ മന്നോട്ടുകോണം ഭഗത്ത് നിന്ന് അമിതവേഗത്തില്‍ വന്ന കാര്‍ റോഡരികില്‍ ഇരിക്കുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞ് കേറുകയായിരുന്നു.
അമിതവേഗതയില്‍ കാര്‍ പാഞ്ഞ് വരുന്നത് കണ്ട് പലരും ഓടി മാറിയതിനാലാണ് വന്‍ അപകടം ഒഴിവായത്. അപകട ശേഷം കിരണ്‍ കാര്‍ നിറുത്താതെ ഓടിച്ച് വീട്ടിലേക്ക് പോയി. സ്ഥലത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് കിരണിന്റെ വീട്ടിലെത്തി പൊലീസ് വരുന്നത് വരെ ഇയാളെ രക്ഷപ്പെടാതെ തടഞ്ഞുവച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ വിവരമറിയിച്ചതനുസരിച്ച് കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി കിരണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Keywords: Thiruvananthapuram, News, Kerala, Injured, Accident, Car, Police, Custody, Thiruvananthapuram: Two injured when speeding car hit them.