Crime | മദ്യലഹരിയിൽ മധ്യവയസ്‌കനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊന്ന കേസിൽ തിരുവനന്തപുരം സ്വദേശി റിമാൻഡില്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലയ്ക്ക് കല്ലുകൊണ്ടു അടിയേറ്റ നിലയിലായിരുന്നു ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്.
കണ്ണൂർ: (KVARTHA) മലയോര മേഖലയായ കേളകത്തെ ചാണപ്പാറയിൽ മദ്യലഹരിയിൽ മധ്യവയസ്‌കനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി റിമാൻഡിലായി.
കേളകം പൊലിസ് സ്‌റ്റേഷൻ പരിധിയിലെ ചാണപ്പാറയിൽ താമസിക്കുന്ന പാനികുളം ബാബുവിനെയാണ് (50) ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം സ്വദേശി പ്രേംജിത്തിനെ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ബുധനാഴ്ച ഉച്ചയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വ്യക്തിവിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ചാണപ്പാറയിലെ മുളക്കൽ ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിലാണ് ബാബുവും പ്രേംജിത്ത് ലാലും അടുത്തടുത്ത മുറികളിൽ താമസിച്ചിരുന്നത്.
തലയ്ക്ക് കല്ലുകൊണ്ടു അടിയേറ്റ നിലയിലായിരുന്നു ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. നാലുദിവസം മുന്‍പെ ഇയാള്‍ അക്രമിക്കപ്പെട്ടിരുന്നുവെന്നാണ് പൊലിസ് റിപ്പോർട്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു.