Found Dead | തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രി കെട്ടിടത്തിന് സമീപം രോഗി മരിച്ച നിലയില്‍
Oct 10, 2023, 17:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രി കെട്ടിടത്തിന് സമീപം രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി. കരിക്കകം സ്വദേശി ഗോപകുമാര്‍ ആണ് മരിച്ചത്. സൂപര്‍ സ്‌പെഷ്യാലിറ്റി ബ്ലോകിന് സമീപത്ത് നിന്നാണ് രോഗിയെ കണ്ടെത്തിയത്. രോഗിയെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച (10.10.2023) ഉച്ചയോടെയാണ് സംഭവമുണ്ടായത്. സൂപര്‍ സ്‌പെഷ്യാലിറ്റി ബ്ലോകിലെ രണ്ടാം നിലയില്‍ നിന്ന് ആശുപത്രിയുടെ നടുത്തളിലേക്കാണ് ഗോപകുമാര്‍ വീണതെന്ന് പൊലീസ് പറഞ്ഞു.
ഒന്നാം നിലയിലെ നെഫ്രോ വാര്‍ഡില്‍ കിടപ്പുരോഗിയായിരുന്നു ഗോപകുമാര്‍. കുറച്ച് നാളായി ഗോപകുമാര്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Thiruvananthapuram, Patient, Found Dead, Medical College, Building, News, Kerala, Thiruvananthapuram: Patient found dead near Medical College building.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

