Body Found | മുതലപ്പൊഴിയില്‍ മീന്‍പിടിത്ത ബോട് മറിഞ്ഞു: മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി; ഇനി ബാക്കിയുള്ള ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Jul 11, 2023, 18:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) മുതലപ്പൊഴിയില്‍ മീന്‍പിടിത്ത ബോട് മറിഞ്ഞ് കാണാതായ നാലു പേരില്‍ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയാണ് മരിച്ചത്. സുരേഷ് ഫെര്‍ണാന്‍ഡസ് (ബിജു- 58) ന്റെ മൃതദേഹം ചൊവ്വാഴ്ച (11.07-2023) ഉച്ചയോടെ പുലിമുട്ടിനിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്തെിയിരുന്നു

തിങ്കളാഴ്ച പുലര്‍ചെയാണ് ബോട് മറിഞ്ഞ് നാല് മീന്‍പിടിത്ത തൊഴിലാളികളെ കാണാതായത്. കാണാതായവരില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് ആദ്യം കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുമോന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ഇനി കണ്ടെത്താനുള്ളത് റോബിന്‍ എഡ്വിന്‍ എന്ന തൊഴിലാളിയെയാണ്. മീന്‍പിടിത്ത തൊഴിലാളികളും മറൈന്‍ ഇന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് തിരച്ചില്‍ തുടരുന്നു.
Keywords: Thiruvananthapuram, News, Kerala, Fisherman, Muthalappozhi, Thiruvananthapuram: One more dead body found from Muthalappozhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.