Accident | ലോറിയും ബൈകും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, ഭാര്യ ഗുരുതരാവസ്ഥയില്‍
Oct 14, 2023, 14:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) വെള്ളറട പനച്ചമൂട്ടില്‍ കന്‍ഡെയ്‌നര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് ബൈക് യാത്രികന് ദാരുണാന്ത്യം. വെള്ളറട കൂതാളി മണലി സ്വദേശി വിനീഷാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഭാര്യ ബിന്‍സിയെ ഗുരുതരാവസ്ഥയില്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിലേക്ക് തെറിച്ചുവീണ വിനീഷിന് തലയില്‍ പറ്റിയ ഗുരുതര പരുക്കാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.
ഇരുവരുടെയും വിവാഹം കഴിഞ്ഞത് ഏഴ് മാസം മുന്‍പാണ്. കാരക്കോണം ഭാഗത്ത് നിന്നും വെള്ളറടയിലേക്ക് പോവുകയായിരുന്ന കന്‍ഡെയ്‌നര്‍ ലോറി പനച്ചമൂട്ടില്‍ ഓടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കവെ എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന ബൈകില്‍ ഇടിക്കുകയായിരുന്നു.
വീനിഷിന്റെ മൃതദേഹം കാരക്കോണം മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Case, Police, Thiruvananthapuram, Road, Accident, Injured, Death, Vineesh, Couples, Thiruvananthapuram: One died and one injured in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

