Body Found | കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പാച്ചല്ലൂര്‍ കൊല്ലം തറ കാവിന്‍ പുറത്ത് കാര്‍ത്തികയില്‍ അനില്‍കുമാറിന്റെയും ലേഖയുടെയും മകന്‍ വിഷ്ണു എന്ന് വിളിക്കുന്ന അംജിത്താണ് (15) മരിച്ചത്. തിരുവല്ലം പനത്തുറ പൊഴിക്കരയിലാണ് സംഭവം.
Aster mims 04/11/2022

വിഴിഞ്ഞത്ത് വാര്‍ഫില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തുടര്‍ നടപടികള്‍ക്കായി മെഡികല്‍ കോളജിലേക്ക് മാറ്റി. ഞായറാഴ്ച (08.10.2023) വൈകുന്നേരം 3.30 മണിയോടെ സുഹൃത്തുക്കളായ അഞ്ചംഗ സംഘം കുളിക്കാനായി പനത്തുറ പൊഴിക്കരയില്‍ എത്തിയത്. കടലില്‍ കുളിക്കുന്നതിനിടയില്‍ അഞ്ചുപേരും ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. 

Body Found | കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഇതില്‍ മൂന്നുപേര്‍ നീന്തി മറുകരയെത്തി. മറ്റൊരാള്‍ തലനാരിഴക്ക് രക്ഷപ്പെട്ട് കരയ്ക്ക് കയറിയെങ്കിലും അംജിത്തിനെ അടിയൊഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. വിവരം അറിഞ്ഞ് നാട്ടുകാരും വിഴിഞ്ഞം കോസ്റ്റല്‍ പൊലീസും പൂന്തറ പൊലീസുമാണ് തിരച്ചില്‍ നടത്തിയത്. പട്ടം സെന്റ് മേരീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അംജിത്ത്. 

Keywords: Thiruvananthapuram, News, Kerala, Student, Missing, Found Dead, Dead Body, Drowned, Thiruvananthapuram: Missing boy's dead body found.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia