Fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപ്പിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു
തിരുവനന്തപുരം: (www.kvartha.com) ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപ്പിടിച്ചു. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ ചിറയിന്‍കീഴ് കാറ്റാടിമുക്കിലാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ബസിന്റെ എന്ജിന് ഭാഗത്തുനിന്ന് തീയും പുകയും വരുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഉടന്‍ ബസ് നിര്‍ത്തിച്ച് യാത്രികരെ പുറത്തിറക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.
ചിറയിന്‍കീഴില്‍ നിന്ന് തിരുവനന്തപുരം മെഡികല്‍ കോളജിലേക്ക് പോകുകയായിരുന്ന ആറ്റിങ്ങല്‍ ഡിപോയിലെ ബസിനാണ് തീപ്പിടിച്ചത്. തീപടരുന്നത് നാട്ടുകാര്‍ ശ്രദ്ധയില്‍പെടുത്തിയതോടെ ബസ് നിര്‍ത്തി യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി. ഇതിന് ശേഷം തീ ബസിലാകെ പടര്‍ന്നു. ആറ്റിങ്ങലില്‍ നിന്നും വര്‍ക്കല നിന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്.
Keywords: Thiruvananthapuram, News, Kerala, Fire, KSRTC, bus, Thiruvananthapuram: KSRTC bus caught fire.