Suspended | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിതെറിച്ച സംഭവം; 4 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: (www.kvartha.com) ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിതെറിച്ച സംഭവത്തില്‍ നാല് കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. പാറശാല ഡിപോ അസി. എന്‍ജിനീയര്‍ എസ് പി ശിവന്‍കുട്ടി, മെകാനികുമാരായ സി ആര്‍ നിധിന്‍, പി എച് ഗോപീകൃഷ്ണന്‍, ഹരിപ്പാട് ഡിപോയിലെ ചാര്‍ജ്മാന്‍ ആര്‍ മനോജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
നവംബര്‍ 21നാണ് എറണാകുളത്ത് നിന്നു തിരുവനന്തപുരം കളിയിക്കവിളയിലേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ടയര്‍ ഊരിതെറിച്ചത്. ബസിന്റെ മുന്‍വശത്തെ ഇടതു ചക്രത്തില്‍ നിന്നു ശബ്ദം കേള്‍ക്കുന്നുവെന്ന് 18-ാം തിയതി തന്നെ ഡ്രൈവര്‍ റിപോർട് ചെയ്തിരുന്നു. എന്നാല്‍ പരാതി പരിഹരിക്കുന്നതിന് പാറശാലയില്‍ ജോലിയിലുണ്ടായിരുന്ന മെകാനികുമാരെ ഏല്‍പിച്ചെങ്കിലും അവര്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍.
സംഭവത്തില്‍ അന്വേഷണ വിധേയമായിയാണ് നാല് ജീവനക്കാരരെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അസി. ഡിപോ എന്‍ജിനീയര്‍ ശിവന്‍കുട്ടി കഴിഞ്ഞ ഒരുമാസമായി ഒരു ബസ് പോലും സൂപര്‍വൈസ് ചെയ്തില്ലെന്നും കണ്ടെത്തി. ബസ് കരുവാറ്റയില്‍ ബ്രേക് ഡൗണ്‍ ആയപ്പോള്‍ ഹരിപ്പാട് ഡിപോയിലെ ചാര്‍ജ്മാന്‍ ആര്‍ മനോജ് ശരിയായ പരിശോധന നടത്തിയില്ലെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട ബസ് അരകിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ടയര്‍ ഊരി തെറിച്ചു പോയത്. അപകടം നടക്കുമ്പോള്‍ ബസില്‍ ഇരുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ റോഡില്‍ തിരക്കൊഴിഞ്ഞതും ബസിന് വേഗം കുറവായിരുന്നതും കാരണം വലിയ അപകടമാണ് ഒഴിവായത്.
Keywords: Thiruvananthapuram, News, Kerala, Suspension, KSRTC, bus, Thiruvananthapuram: Four KSRTC employees suspended.