SWISS-TOWER 24/07/2023

Found Dead | നിര്‍ത്തിയിട്ട ബസിനുള്ളില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍

 


തിരുവനന്തപുരം: (KVARTHA) ബസ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മരുതുംകുഴി സ്വദേശി പ്രശാന്ത് ആണ് മരിച്ചത്. പേയാട് കുണ്ടമണ്‍കടവ് പാലത്തിന് സമീപമാണ് നിര്‍ത്തിയിട്ട സൂര്യ മോടോഴ്‌സ് എന്ന ബസിലാണ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 
Aster mims 04/11/2022

സംഭവ സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. മുമ്പ് പ്രശാന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സഹോദരന്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയുമായി ഇയാള്‍ അകന്ന് കഴിയുകയാണ്. 

Found Dead | നിര്‍ത്തിയിട്ട ബസിനുള്ളില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍

പോസ്റ്റ്‌മോര്‍ടം ഉള്‍പെടെയുള്ള നടപടികള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Keywords: News, Kerala, Thiruvananthapuram, Driver, Found Dead, Bus, Bus Driver, Police, Thiruvananthapuram, Driver, Found Dead, Bus, Bus Driver.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia