ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചവിട്ടിയത് ദുരന്തമായി; തിരുവനന്തപുരത്ത് കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി, 4 പേരുടെ നില ഗുരുതരം


● ജനറൽ ആശുപത്രിക്ക് മുന്നിലാണ് സംഭവം.
● വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിഷ്ണുനാഥാണ് കാർ ഓടിച്ചിരുന്നത്.
● ഡ്രൈവറെയും ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: (KVARTHA) അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിലും കാറിലും ഇടിച്ചശേഷമാണ് കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയത്. പരിക്കേറ്റവരിൽ രണ്ട് പേർ ഓട്ടോറിക്ഷാ ഡ്രൈവർമാരും, രണ്ട് പേർ കാൽനടയാത്രക്കാരുമാണ്. ഒരാൾക്ക് നിസാര പരിക്കേറ്റു.

വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിഷ്ണുനാഥാണ് കാർ ഓടിച്ചിരുന്നത്. ഡ്രൈവിംഗ് പഠിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. കാറിലുണ്ടായിരുന്ന വിഷ്ണുനാഥിനെയും ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് പോലീസ് അറിയിച്ചു. ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചവിട്ടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചവിട്ടുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യൂ.
Article Summary: A car crashed into a Thiruvananthapuram sidewalk, injuring 5 people, 4 seriously, after the driver confused the brake for the accelerator.
#Thiruvananthapuram #RoadAccident #KeralaNews #CarCrash #BrakeFailure #PublicSafety