Driver Arrested | മദ്യപിച്ച് ബസ് ഓടിച്ചതായി പരാതി; ഡ്രൈവര്‍ അറസ്റ്റില്‍, 'ലൈസന്‍സ് റദ്ദാക്കും'
തിരുവനന്തപുരം: (www.kvartha.com) മദ്യപിച്ച് ബസ് ഓടിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കിഴക്കേകോട്ടയില്‍ നിന്നും മണ്ണന്തലയ്ക്ക് സര്‍വീസ് നടത്തുന്ന സജിത്ത് എന്ന ബസിന്റെ ഡ്രൈവര്‍ ഡേവിഡാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വാഹനവും കസ്റ്റഡിയിലെടുത്തു.
സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയത്. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം വടക്കഞ്ചേരിയിലെ ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി എംവിഡി നടത്തുന്ന പരിശോധന തുടരുകയാണ്.
Keywords: Thiruvananthapuram, News, Kerala, bus, Arrested, Arrest, Police, Complaint, Accident, Thiruvananthapuram: Bus driver arrested for drunk driving.