Man Died | കാട്ടാനയില്‍ നിന്ന് രക്ഷ നേടാന്‍ മരത്തില്‍ കയറി; കാല്‍ തെറ്റി വീണ് യുവാവിന് ദാരുണാന്ത്യം
തിരുനെല്ലി: (www.kvartha.com) മരത്തില്‍ നിന്ന് കാല്‍തെറ്റി വീണ് യുവാവിന് ദാരുണാന്ത്യം. തിരുനെല്ലി അപാപ്പാ മധ്യപാടി മല്ലികപാഠ കോളനിയിലെ രാജുവിന്റെയും, ഗാരി യുടേയും മകന്‍ രതീഷ് (24) ആണ് മരിച്ചത്. കാട്ടാനയോടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് മരത്തില്‍ കയറിയതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഭാര്‍ഗിരി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്റ്റേറ്റില്‍ ആന കാവലിനായി പോയതായിരുന്നു. തുടര്‍ന്ന് ഇരുവരെയും കാട്ടാന ഓടിക്കുകയും രക്ഷപ്പെടാന്‍ ഓടി മരത്തില്‍ കയറുകയുമായിരുന്നു. ഇറങ്ങാനോ മറ്റോ ഉള്ള ശ്രമത്തിനിടെയായിരിക്കാം രതീഷ് കാല്‍ തെറ്റി താഴെ വീണതെന്നാണ് പൊലീസ് പറയുന്നത്.
കൂടെയുണ്ടായിരുന്ന ഗണേശന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. താന്‍ മരത്തിന് മുകളിലുണ്ടെന്ന് രതീഷ് ഗണേഷിനോട് ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നതായി രതീഷിന്റെ ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ഗണേഷ് വന്ന് നോക്കുമ്പോഴാണ് രതീഷ് മരത്തിന് താഴെ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: News, Kerala, Death, Accident, Wild Elephants, Elephant, Thirunelly: Man dies after falling from tree.