Anniversary Celebration | ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാര്‍ഷികാഘോഷം കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നടത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയതിന്റെ മൂന്നാം വാര്‍ഷികാഘോഷം ജൂലൈ 29 ന് അഖില ഭാരതീയ വിദ്യാഭ്യാസ സംഗമമായി ആചരിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈനായി സംപ്രേഷണം ചെയ്യും. പ്രിന്‍സിപാള്‍ ടി വിജയനാണ്  വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
Aster mims 04/11/2022

പുതിയ വിദ്യാഭ്യാസ നയം വിദ്യാര്‍ഥികളുടെ പഠന ശേഷിയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ ഉതകുന്നതാണെന്നു അദ്ദേഹം പറഞ്ഞു. ഫൗന്‍ഡേഷന്‍ സ്റ്റേജില്‍ പഠനത്തിന്റെ ആദ്യ മൂന്നു വര്‍ഷം യൂനിഫോമോ പരീക്ഷയോ ഉണ്ടാവില്ല. നാലു വര്‍ഷ ബിരുദ പഠനത്തില്‍ ഏതു വര്‍ഷവും പഠനം നിര്‍ത്തി പോകാവുന്നതാണ്. ആദ്യ വര്‍ഷം സര്‍ടിഫികറ്റ് കോഴ്സും രണ്ടാവര്‍ഷ ഡിപ്ലോമയായും മൂന്നാം വര്‍ഷം ഡിഗ്രിയായും കണക്കാക്കും. നാലുവര്‍ഷവും പൂര്‍ത്തിയാക്കുന്നവര്‍ക്ക് റിസര്‍ച് ചെയ്യാനുള്ള യോഗ്യത ഉണ്ടായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Anniversary Celebration | ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാര്‍ഷികാഘോഷം കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നടത്തും

വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രീയ വിദ്യാലയം അധ്യാപകരായ കെ എം ശശി, ദിനേശന്‍ സി, ടി കെ പത്മിനി, കെ ശാരിക എന്നിവരും പങ്കെടുത്തു.

Keywords: Kannur, News, Kerala, Press Meet, Anniversary Celebration, National Education Policy, Third anniversary celebration of the National Education Policy will be held at Kannur Kendriya Vidyalaya.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia