ഇനിയൊരു ജിഷ ഇവിടെയുണ്ടാകില്ല, പ്രതികാരമല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം: പിണറായി വിജയന്‍
May 25, 2016, 00:59 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com 25.05.2016) കേരളത്തില്‍ ഇനിയൊരു ജിഷ ഉണ്ടാകരുതെന്ന് കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ചുമതല നിറവേറ്റാത്തവര്‍ അതിന്റെ ഫലം അനുഭവിക്കുമെന്നും ക്രിമിനലുകളെ സം രക്ഷിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം പ്രതികാരമല്ലെന്നും പിണറായി പറഞ്ഞു. നിയമത്തിന്റെ കരങ്ങള്‍ കൂടുതല്‍ ശക്തമാക്കും. തിരഞ്ഞെടുപ്പിന്റെ വീറും വാശിയും അവസാനിച്ചുകഴിഞ്ഞു. മുഴുവന്‍ ജനങ്ങളുടേയും സര്‍ക്കാരാണിത്. ജനങ്ങള്‍ക്കായുള്ള ഭരണമായിരിക്കും സര്‍ക്കാര്‍ കാഴ്ച വെയ്ക്കുക. കാലാനുസൃത വികസനവും സ്ത്രീ സുരക്ഷയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയ ശക്തികള്‍ക്കും വിലക്കയറ്റത്തിനും എതിരായ ജനവിധിയായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. വികസന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നവര്‍ക്ക് ശക്തമായ താക്കീത് നല്‍കാനും പിണറായി മറന്നില്ല.
കയ്യൂക്ക് കൊണ്ട് കാര്യം നേടാന്‍ ശ്രമിച്ചാല്‍ ഫലം അനുഭവിക്കും. അതിന് ശ്രമിക്കാതിരിക്കുന്നതാണ് നല്ല ബന്ധങ്ങള്‍ക്ക് നല്ലതെന്നും പിണറായി പറഞ്ഞു. ആലപ്പുഴ വയലാറില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
SUMMARY: THIRUVANANTHAPURAM: Chief Minister-designate Pinarayi Vijayan today stated that the new government would not allow another Jisha in Kerala. “The law and order situation in the State have gone for a toss. The government will do all that is in its capacity to protect peace. Strong action will be taken against criminals. If those who are liable to take action remain mute, they will not be protected. Those who would try to carry out their intentions using muscle power will suffer for it,” he said
Keywords: Kerala, Assembly Election, Election 2016, Pinarayi Viajayan, LDF, Deputed CM, VM Sudheeran, K Sudhakaran

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.