കണ്ണൂരില്‍ വീണ്ടും ക്ഷേത്ര കവര്‍ച്ച: ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു

 


ADVERTISEMENT


കണ്ണൂര്‍: (www.kvartha.com 16.06.2020) കണ്ണൂര്‍ ജില്ലയില്‍ വീണ്ടും ക്ഷേത്ര കവര്‍ച്ച. തലശ്ശേരിയിലെ പ്രസിദ്ധമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ മോഷണം. ഭണ്ഡാരങ്ങളില്‍ നിന്നുമാണ് പണം മോഷണം പോയത്. ചൊവാഴ്ച്ച രാവിലെ ക്ഷേത്രം തുറക്കാന്‍ എത്തിയ ഭാരവാഹികളാണ് മോഷണ വിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിലെ അരയാല്‍ തറയ്ക്കു സമീപം വെച്ച രണ്ട് ഭണ്ഡാരങ്ങളും, കിഴക്കേടം ശിവക്ഷേത്രത്തിലെ ഒരു ഭണ്ഡാരവുമാണ് പൂട്ട് തകര്‍ത്ത് പണം അപഹരിച്ചത്.

30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോവിഡ് സാഹചര്യത്തില്‍ മാസങ്ങളായി അമ്പലം അടഞ്ഞു കിടന്നതിനാല്‍ വന്‍ സാമ്പത്തിക നഷ്ടം ഇല്ല. സമീപത്തായി പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ച് കൊടുവാളും, ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാണയത്തുട്ടുകളും കണ്ടെത്തി. തലശ്ശേരി സിഐ സനല്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലും പരിസരത്തും പരിശോധന നടത്തി.

കണ്ണൂരില്‍ വീണ്ടും ക്ഷേത്ര കവര്‍ച്ച: ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു

Keywords:  Kannur, News, Kerala, theft, Temple, Police, Enquiry, Theft in Kannur Temple
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia