ജലനിധിയില്‍ ഡെപ്യൂടേഷന്‍ ഒഴിവിലേക്ക് മാര്‍ച് 15 വരെ അപേക്ഷിക്കാം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28.02.2021) ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തൊടുപുഴയിലെ ഇടുക്കി റീജിയണല്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസില്‍ റീജിയണല്‍ പ്രോജക്ട്, ഡയറക്ടര്‍ തസ്തികയില്‍ അന്യത്രസേവനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍കാര്‍/അര്‍ധ സര്‍കാര്‍ സ്ഥാപനങ്ങളില്‍ സീനിയര്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍/ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണര്‍ തസ്തികയില്‍ കുറയാത്ത റാങ്കില്‍ ജോലിചെയ്യുന്നവര്‍ക്ക് മാര്‍ച് 15 വരെ അപേക്ഷിക്കാം. 
Aster_MIMS

10 വര്‍ഷം ഗ്രാമ വികസനം അല്ലെങ്കില്‍ ജലവിതരണ മേഖലയില്‍ പ്രവൃത്തി പരിചയമുണ്ടാകണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍/പ്രോജക്ട് മാനേജ്മെന്റ് എന്നിവയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.

ജലനിധിയില്‍ ഡെപ്യൂടേഷന്‍ ഒഴിവിലേക്ക് മാര്‍ച് 15 വരെ അപേക്ഷിക്കാം

Keywords:  Thiruvananthapuram, News, Kerala, Job, Application, The vacancy for deputation in Jalanidhi can be applied till March 15
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia