കുടുംബവഴക്ക്; ഗര്‍ഭിണിയായ ഭാര്യ കിണറ്റില്‍ ചാടി, രക്ഷിക്കാനായി ഭര്‍ത്താവും പിറകെ ചാടിയതോടെ ഇരുവരും കുടുങ്ങി

 


മലപ്പുറം: (www.kvartha.com 17.01.2021) കുടുംബവഴക്കിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യ കിണറ്റില്‍ ചാടി. ഭാര്യയെ രക്ഷിക്കാന്‍ ഭര്‍ത്താവും പിറകെ ചാടിയെങ്കിലും ഇരുവരും കിണറ്റില്‍ കുടുങ്ങി. ശനിയാഴ്ച പുലര്‍ച്ചെ 2.30 മണിയോടയാണ് സംഭവം. കുടുംബം താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ കിണറ്റിലാണ് ഇരുവരും അകപ്പെട്ടത്. 30 അടി താഴ്ചയുള്ള കിണറ്റില്‍ 4 അടി വെള്ളമുണ്ട്.

സംഭവവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണ് ഇരുവര്‍ക്കും രക്ഷയായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വല താഴ്ത്തി ആദ്യം ഭാര്യയെ കരയ്‌ക്കെത്തിച്ചു. പിന്നാലെ ഭര്‍ത്താവിനെയും കയറ്റി. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗര്‍ഭിണി ആയതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ രക്ഷാപ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കി.

കുടുംബവഴക്ക്; ഗര്‍ഭിണിയായ ഭാര്യ കിണറ്റില്‍ ചാടി, രക്ഷിക്കാനായി ഭര്‍ത്താവും പിറകെ ചാടിയതോടെ ഇരുവരും കുടുങ്ങി

Keywords:  Malappuram, News, Kerala, Husband, Wife, Well, Escaped, Treatment, hospital, The pregnant wife jumped into the well and the two were trapped when her husband jumped behind them to save her
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia