Protest | ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വം വിമോചന പോരാട്ടങ്ങളെ ശക്തിപ്പെടുത്തുമെന്ന് നഹാസ് മാള


'ലോകത്ത് ഇസ്‌ലാമിക റെസിസ്റ്റൻസ് മൂവ്മെന്റിനെ ജ്വലിപ്പിച്ച് നിർത്തിയ നേതാവാണ് ഇസ്മാഈൽ ഹനിയ്യ'
മലപ്പുറം: (KVARTHA) ഫലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഹമാസ് രാഷ്ട്രീയ കാര്യ സമിതി അദ്ധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യ ബുധനാഴ്ച്ച ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി, എസ് ഐ ഒ, ജി ഐ ഒ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ മലപ്പുറത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ലോകത്ത് ഇസ്‌ലാമിക റെസിസ്റ്റൻസ് മൂവ്മെന്റിനെ ജ്വലിപ്പിച്ച് നിർത്തിയ നേതാവാണ് ഇസ്മാഈൽ ഹനിയ്യയെന്നും ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വം ഫലസ്തീൻ, ഖുദ്സ് വിമോചന പോരാട്ടങ്ങളെ ശക്തിപ്പെടുത്തുമെന്നും ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് നഹാസ് മാള പറഞ്ഞു.
എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷഹൽ ബാസ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡന്റ് സി.എച്ച് സാജിദ, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് അനീസ്, ജിഐഒ ജില്ല പ്രസിഡന്റ് ജന്നത്ത് എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡന്റ് അജ്മൽ കെ പി സ്വാഗതവും സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി അജ്മൽ കെ എൻ നന്ദിയും പറഞ്ഞു.