കോവിഡ് വാക്‌സിനേഷന്റെ ആദ്യഘട്ടം ഈ മാസം തന്നെ പൂര്‍ത്തികരിക്കാനാവും, രണ്ടാം ഡോസ് വാക്‌സിനേഷന്‍ ജനുവരിയോടെയെന്ന് മന്ത്രി വീണ ജോര്‍ജ്
Oct 5, 2021, 15:13 IST
തിരുവനന്തപുരം: (www.kvartha.com 05.10.2021) സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യഘട്ടം ഈ മാസം തന്നെ പൂര്‍ത്തികരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിങ്കളാഴ്ച വരെ 92.8 ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്‌സിനും 42.2 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി കഴിഞ്ഞുവെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
ജനുവരിയോടെ രണ്ടാം ഡോസ് വാക്‌സിനേഷനും പൂര്‍ത്തിയാക്കും. വാക്‌സിന്‍ സ്വീകരിച്ച അപൂര്‍വ്വം ചിലരില്‍ മാത്രം പാര്‍ശ്വഫലങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രസര്‍കാരിനെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം ഇതേക്കുറിച്ച് പഠിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍കാരിനൊപ്പം സംസ്ഥാന ആരോഗ്യവകുപ്പും വാക്‌സിന്‍ സ്വീകരിച്ചവരിലുണ്ടായ പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്നുണ്ട്.
Keywords: Thiruvananthapuram, News, Kerala, Vaccine, Health Minister, COVID-19, The first phase of Covid vaccination can be completed this month, with the second dose of vaccination by January: Minister Veena George
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.