ശബരിമല തന്ത്രി പെണ്‍വാണിഭക്കേസ് വിധി ആഗസ്റ്റ് 7 ലേക്ക് മാറ്റി
Jul 31, 2012, 12:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| Kandararu Mohanaru |
ചൊവ്വാഴ്ച രാവിലെ കോടതിചേര്ന്നയുടന് സഹദ് ഒളിവില്പോയവിവരം അയാളുടെ അഭിഭാഷകന് കോടതിയെ അറിയിക്കുകയായിരുന്നു. തന്റെ കക്ഷി ഹാജരായിട്ടില്ലെന്നും അയാളെകുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും അസൗകര്യം കാണിച്ച് അപേക്ഷ നല്കാന് തന്നെചുമതലപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകന് ജഡ്ജി പി.ഇ. ഹരിഗോപിന്ദനെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സഹദിനെ ഉടന്‍ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചു.
അബ്ദുല്‍ സഹദിനെ പിടികൂടാനായില്ലെങ്കില്‍ ഇയാള്‍ക്കായി ജാമ്യം നിന്ന രണ്ടു പേരെയും അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കാനും പൊലീസിനോട് നിര്‍ദ്ദേശിച്ചു.
കേരളം ഉറ്റുനോക്കുന്ന വിധി അറിയാന്‍ വന്‍ മാധ്യമപ്പടയും ജനക്കൂട്ടവും കോടതിപരിസരത്തുണ്ടായിരുന്നു. കേസിലെ ഒന്നാംപ്രതി ശോഭാജോണിനെ ജയിലില്‍ നിന്നാണ് കോടതിയിലെത്തിച്ചത്.
Related News:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

