ശ­ബ­രിമല ത­ന്ത്രി പെണ്‍­വാ­ണിഭക്കേ­സ് വി­ധി ആ­ഗ­സ്റ്റ് 7 ലേ­ക്ക് മാ­റ്റി

 


ADVERTISEMENT

ശ­ബ­രിമല ത­ന്ത്രി പെണ്‍­വാ­ണിഭക്കേ­സ് വി­ധി ആ­ഗ­സ്റ്റ് 7 ലേ­ക്ക് മാ­റ്റി
Kandararu Mohanaru
എ­റ­ണാ­കു­ളം: പ്ര­മാ­ദമാ­യ തന്ത്രി പെണ്‍­വാ­ണി­ഭ­കേ­സി­ല്‍ ചൊ­വ്വാഴ്­ച പ്ര­ഖ്യാ­പി­ക്കാ­നി­രുന്ന വി­ധി കോടതി മാ­റ്റി­വെച്ചു. ­എ­റ­ണാ­കു­ളം അ­സി. സെ­ഷന്‍­സ് കോ­ട­തി (2)യാണ് ആ­ഗ­സ്റ്റ് ഏ­ഴി­ലേ­ക്ക് വി­ധി­ പ്ര­ഖ്യാപനം മാ­റ്റി­വെ­ച്ചത്. കേ­സി­ലെ ആ­റാം­പ്ര­തിയും കാസര്‍­കോ­ട് മ­ധൂര്‍ പു­ളി­ക്കൂര്‍ സ്വ­ദേ­ശി­യുമാ­യ അ­ബ്ദുള്‍ സഹ­ദ് ക­ഴി­ഞ്ഞ­ദിവ­സം സൗ­ദി­അ­റ­ബ്യ­യി­ലേ­ക്ക് ഒ­ളി­ച്ചു­ക­ട­ന്ന­തി­നെ­തു­ടര്‍­ന്നാ­ണ് വി­ധി ­പ്ര­ഖ്യാപ­നം മാ­റ്റി­വെ­ച്ച­ത്.

ചൊ­വ്വാഴ്­ച രാ­വി­ലെ കോ­ട­തി­ചേര്‍­ന്ന­യു­ടന്‍ സ­ഹ­ദ് ഒ­ളി­വില്‍­പോ­യ­വിവ­രം അ­യാ­ളു­ടെ അ­ഭി­ഭാ­ഷ­കന്‍ കോ­ട­തി­യെ അ­റി­യി­ക്കു­ക­യാ­യി­രുന്നു. ത­ന്റെ ക­ക്ഷി ഹാ­ജ­രാ­യി­ട്ടി­ല്ലെന്നും അ­യാ­ളെ­കു­റി­ച്ചു­ള്ള വി­വ­ര­ങ്ങള്‍ ല­ഭ്യ­മ­ല്ലെന്നും അ­സൗകര്യം കാ­ണി­ച്ച് അ­പേ­ക്ഷ നല്‍­കാന്‍ ത­ന്നെ­ചു­മ­ത­ല­പ്പെ­ടു­ത്തി­യി­ട്ടി­ല്ലെന്നും അ­ഭി­ഭാ­ഷ­കന്‍ ജ­ഡ്­ജി പി.ഇ. ഹരി­ഗോ­പിന്ദ­നെ അ­റി­യി­ക്കു­ക­യാ­യി­രുന്നു. ഇതേ തു­ടര്‍­ന്ന് സ­ഹ­ദി­നെ ഉ­ടന്‍ അ­റ­സ്റ്റു­ചെ­യ്­ത് ഹാ­ജ­രാ­ക്കാന്‍ കോട­തി വാ­റന്റ് പു­റ­പ്പെ­ടു­വി­ച്ചു.

അബ്ദുല്‍ സഹദിനെ പിടികൂടാനായില്ലെങ്കില്‍ ഇയാള്‍ക്കായി ജാമ്യം നിന്ന രണ്ടു പേരെയും അ­റ­സ്­റ്റു­ചെ­യ്ത് കോടതിയില്‍ ഹാജരാക്കാനും പൊലീസിനോട് നിര്‍ദ്ദേശിച്ചു.

കേര­ളം ഉറ്റു­നോ­ക്കു­ന്ന വി­ധി അ­റി­യാന്‍ വന്‍ മാ­ധ്യ­മ­പ്പ­ടയും ജ­ന­ക്കൂ­ട്ടവും കോ­ട­തി­പ­രി­സ­ര­ത്തു­ണ്ടാ­യി­രുന്നു. കേ­സി­ലെ ഒ­ന്നാം­പ്ര­തി ശോഭാ­ജോ­ണി­നെ ജ­യി­ലില്‍ നി­ന്നാ­ണ് കോ­ട­തി­യി­ലെ­ത്തി­ച്ചത്.

Keywords: Sabarimala Thanthri Case, Abdul Sahad, Shobha John, Saudi Arabia, Ernakulam, Kerala


Related News: 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia