Man Kidnapped | താമരശ്ശേരിയില്‍ കാറിലെത്തിയ സംഘം സ്‌കൂടര്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയതായി പരാതി
കോഴിക്കോട്: (www.kvartha.com) താമരശ്ശേരിയില്‍ കാറിലെത്തിയ സംഘം സ്‌കൂടര്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയതായി പരാതി. ആവോലം സ്വദേശി മുഹമ്മദ് അശ്‌റഫിനെയാണ് തട്ടിക്കൊണ്ടുപോയത്. റോഡരികില്‍ ഉപേക്ഷിച്ച സ്‌കൂടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
താമരശേരി വെഴുപ്പൂര്‍ സ്‌കൂളിന് സമീപം ശനിയാഴ്ച രാത്രി 9.45 മണിയോടെയാണ് സംഭവം. കൊടിയത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്നാണ് സംശയം. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം.
അശ്‌റഫിന്റെ ബന്ധുവും തട്ടിക്കൊണ്ടുപോയ ആളുകളും തമ്മില്‍ ചല പണമിടപാടുകള്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
Keywords: Kozhikode, News, Kerala, Complaint, Police, Custody, Thamarassery: Scooter passenger kidnapped.