SWISS-TOWER 24/07/2023

Parking | തളിപറമ്പ് നഗരത്തിലെ അനധികൃത പാര്‍കിങിനെതിരെ നടപടി തുടങ്ങി; ഉടമകള്‍ ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് നഗരത്തില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കെതിരെ ആര്‍ഡിഒ, പൊലീസ്, മോടോര്‍ വാഹന വകുപ്പ് എന്നിവയുടെ സംയുക്ത നടപടി. ഉടമകള്‍ ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു. തളിപ്പറമ്പ് നഗരത്തിന് തീരാ തലവേദനയായി മാറിയ അനധികൃത പാര്‍കിങിനെതിരെയാണ് സംയുക്ത നടപടി സ്വീകരിച്ചത്.  
Aster mims 04/11/2022

കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന രീതിയില്‍ അലസമായി നിര്‍ത്തിയിടുന്ന വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇരുചക്ര വാഹനങ്ങളാണ് ഇത്തരത്തില്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നത്. സീബ്രാ വരകളില്‍ ഉള്‍പെടെ നിര്‍ത്തിയിട്ട വാഹനങ്ങളാണ് വ്യാഴാഴ്ച ഉച്ചയോടെ സംയുക്ത നീക്കത്തിലൂടെ പിടിച്ചെടുത്തത്.

Parking | തളിപറമ്പ് നഗരത്തിലെ അനധികൃത പാര്‍കിങിനെതിരെ നടപടി തുടങ്ങി; ഉടമകള്‍ ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു

 ആര്‍ഡിഒ ഇപി മേഴ്സിയുടെ നേതൃത്വത്തില്‍ എം വി ഐ എം വിജയന്‍, ട്രാഫിക് എസ് ഐ കെ രഘുനാഥ് തുടങ്ങിയവരും പങ്കെടുത്തു. ഇന്‍ഡ്യന്‍ കോഫീഹൗസിന് സമീപത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് സമീപത്ത് തന്നെയുള്ള ഉടമകളില്‍ നിന്ന് ഫൈന്‍ ഈടാക്കി താക്കീത് ചെയ്ത് വിട്ടയച്ചു. മറ്റു വാഹനങ്ങള്‍ പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിക്കുമെന്നും നഗരത്തിലെ മറ്റു ഭാഗങ്ങളിലും ഇതേ രീതിയില്‍ തന്നെ നടപടിയുണ്ടാകുമെന്നും ആര്‍ഡിഒ ഇ പി മേഴ്സി പറഞ്ഞു.

Keywords: Kannur, News, Kerala, Thalipparamba, Illegal parking, Parking, Vehicle, Police, Thalipparamba: Action taken against illegal parking.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia