SWISS-TOWER 24/07/2023

Inauguration | തലശേരി നഗരസഭാ വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം 19ന് തുറന്നുകൊടുക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) നവീകരിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മെമോറിയല്‍ നഗരസഭ സ്റ്റേഡിയം 19ന് വൈകീട്ട് അഞ്ചിന് സ്പീകര്‍ എ എന്‍ ശംസീര്‍ കായിക പ്രേമികള്‍ക്കായി തുറന്നുകൊടുക്കും. ഇതോടനുബന്ധിച്ച് ഗോകുലം കേരളയും ലജന്റ് കേരളയും തമ്മിലുള്ള ഫുട്ബാള്‍ പ്രദര്‍ശന മത്സരവും സംഘടിപ്പിക്കും. നഗരസഭ ചെയര്‍പേഴ്സന്‍ കെ എം ജമുനാറാണി ചെയര്‍പേഴ്സനും സ്പോര്‍ട്സ് കേരള ഡയറക്ടര്‍ പ്രേംകുമാര്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു.

Aster mims 04/11/2022

ഒന്നര നൂറ്റാണ്ടിലേറെ കായിക പാരമ്പര്യമുള്ള തലശേരി നഗരസഭ സ്റ്റേഡിയം സ്പോര്‍ട്സ് കേരള ഫൗന്‍ഡേഷന് വിട്ടുകൊടുക്കരുതെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. സ്റ്റേഡിയം തലശ്ശേരി നഗരസഭയുടേതായി നിലനിര്‍ത്തണമെന്ന് യോഗത്തില്‍ സംബന്ധിച്ച ഭൂരിഭാഗം ആളുകളും ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, സ്പോര്‍ട്സ് സംഘടന ഭാരവാഹികള്‍, നഗരസഭ അധികൃതര്‍, കൗണ്‍സിലര്‍മാര്‍, കായികപ്രേമികള്‍ എന്നിവര്‍ പങ്കെടുത്തു.

Inauguration | തലശേരി നഗരസഭാ വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം 19ന് തുറന്നുകൊടുക്കും

നിര്‍ദേശങ്ങള്‍ സര്‍കാരിനെ അറിയിക്കാമെന്നും സ്റ്റേഡിയം ഉദ്ഘാടന ശേഷം വിശദമായി ചര്‍ച ചെയ്ത് തീരുമാനത്തിലെത്താമെന്നും ധാരണയായി. നഗരസഭ ചെയര്‍പേഴ്സന്‍ കെ എം ജമുനാറാണി ഉദ്ഘാടനം ചെയ്തു. ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രടറി ഷിനിത്ത് പാട്യം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, സ്പോര്‍ട്സ് കേരള ചീഫ് ഓപറേറ്റിങ് ഓഫീസര്‍ അരുണ്‍ കെ നാനു, കെ എ ലത്വീഫ്, എം പി അരവിന്ദാക്ഷന്‍, സി ടി സജിത്ത്, പി വി സിറാജുദ്ദീന്‍, എം പി സുമേഷ്, എസ് ടി ജയ്സണ്‍, കെ വി ഗോകുല്‍ദാസ് എന്നിവര്‍ സംസാരിച്ചു. സ്പോര്‍ട്സ് ഫൗന്‍ഡേഷന്‍ പ്രോജക്ട് ഡയറക്ടര്‍ രാധിക സ്വാഗതം പറഞ്ഞു.

Keywords: Thalassery, News, Kerala, Inauguration, Thalassery: VR Krishnaiyar Memorial Municipality Stadium will inaugurate on 19th.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia