Robbery | ഇതരസംസ്ഥാന തൊഴിലാളി കുടുംബം താമസിക്കുന്ന വീടിന്റെ ഓടിളക്കി മോഷണം: യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

തലശേരി: (www.kvartha.com) ചക്യത്ത്മുക്കില്‍ ഇതരസംസ്ഥാന തൊഴിലാളി കുടുംബം താമസമിക്കുന്ന വീട്ടില്‍ ഓടിളക്കി മോഷണത്തിന് ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വീട്ടില്‍ ഓടിളക്കി കയറാനുള്ള ശ്രമത്തിനിടയില്‍ യുവാവിനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പിച്ചതെന്ന് തലശേരി പൊലീസ് പറഞ്ഞു. സംഭവത്തില്‍ നാച്ചു എന്ന നസീര്‍ (30) ആണ് അറസ്റ്റിലായത്.
Aster_MIMS

പൊലീസ് പറയുന്നത്: മഞ്ജു നാഥും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന ശ്രീമുകുന്ദം എന്ന വീട്ടില്‍ കഴിഞ്ഞദിവസം പുലര്‍ചെ 3.45 മണിയോടെയായിരുന്നു സംഭവം. വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു നസീറിനെ നാട്ടുകാര്‍ പിടികൂടിയത്. ഇയാള്‍ നാദാപുരം, ന്യൂമാഹി, തലശേരി പൊലീസ് സ്റ്റേഷനുകളില്‍ കേസുകളില്‍ പ്രതിയാണ്.

Robbery | ഇതരസംസ്ഥാന തൊഴിലാളി കുടുംബം താമസിക്കുന്ന വീടിന്റെ ഓടിളക്കി മോഷണം: യുവാവ് അറസ്റ്റില്‍

Keywords: Thalassery, News, Kerala, Robbery, Arrest, Arrested, Police, Crime, Robbery, Thalassery: Robbery in house of guest workers; Young man arrested.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia