SWISS-TOWER 24/07/2023

Railway Line | 'തലശേരി-മൈസൂര്‍ റെയില്‍വേ പാത യാഥാര്‍ഥ്യമാക്കണം'; കെ മുരളീധരന് നിവേദനം നല്‍കി തലശേരി വികസന വേദി ഭാരവാഹികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നിര്‍ദിഷ്ട തലശേരി-മൈസൂര്‍ റെയില്‍വേ പാത യാഥാര്‍ഥ്യമാക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് തലശേരി വികസന വേദി ഭാരവാഹികള്‍. ഇക്കാര്യം ആവശ്യപ്പെട്ട് കെ മുരളീധരന്‍ എം പിയുടെ ഓഫീസിലെത്തി അദ്ദേഹത്തിന് നിവേദനം നല്‍കി. 
Aster mims 04/11/2022

കഴിഞ്ഞ മാര്‍ച് 15ന് പാലക്കാട് ഡിവിഷനല്‍ മാനേജര്‍ യശ്പാല്‍ സിങ് തോമര്‍ തലശേരി സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ തലശേരി വികസന വേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് അദ്ദേഹത്തിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെയാതൊരു നീക്കവും റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Railway Line | 'തലശേരി-മൈസൂര്‍ റെയില്‍വേ പാത യാഥാര്‍ഥ്യമാക്കണം'; കെ മുരളീധരന് നിവേദനം നല്‍കി തലശേരി വികസന വേദി ഭാരവാഹികള്‍

 തലശേരി വികസന വേദി പ്രസിഡന്റ് കെ വി ഗോകുല്‍ദാസ്, സെക്രടറി സജീവന്‍ മാണിയത്ത്, ട്രഷറര്‍ സി പി അശ്‌റഫ്, നിര്‍വാഹക സമിതി അംഗം പി സമീര്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു. തലശേരിക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് തന്റെ ഭാഗത്ത് നിന്ന് പാര്‍ലമെന്റില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാവുമെന്ന് കെ മുരളീധരന്‍ നിവേദക സംഘത്തിന് ഉറപ്പുനല്‍കി.

Keywords: Kannur, News, Kerala, Thalassery, MP, K Muraleedaran, Railway Line, Thalassery-Mysore railway line should be made reality
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia