MV Jayarajan | തലശേരിയിലെ ഇരട്ട കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ സംഘമാണെന്ന് എം വി ജയരാജന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പാര്‍ടി പ്രവര്‍ത്തകരായതലശേരിയിലെ ചിറമ്മല്‍ കെ ഖാലിദിനെയും പി ശമീറിനെയും കൊലപ്പെടുത്തിയത് ലഹരി മാഫിയ സംഘമാണെന്ന് സിപിഎം ജില്ലാ സെക്രടറി എം വി ജയരാജന്‍. കഞ്ചാവ് വില്‍പന നടത്തി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന ജാക്‌സന്റെ നേതൃത്വത്തിലുള്ള ലഹരി മാഫിയ സംഘത്തിനെതിരെ കൊല്ലപ്പെട്ടവരും പരിക്ക് പറ്റിയവരും പ്രതികരിച്ചിരുന്നു. അതിനോടുള്ള പകയാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Aster mims 04/11/2022

രണ്ടുപേരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ നാടാകെ ദുഃഖത്തിലാണ്. രണ്ടു കുടുംബങ്ങള്‍ക്കും അവരുടെ ആശ്രയങ്ങള്‍ ആണ് ഇല്ലാതായത്. ലഹരി വില്‍പന നടത്തുന്ന കൊലയാളികള്‍ പെട്ടെന്നാണ് സമ്പന്നരായത്. പണത്തോടുള്ള ആര്‍ത്തിയാണ് കഞ്ചാവും മയക്കുമരുന്നും വില്‍പ്പന നടത്താന്‍ ഇവരെ പ്രേരിപ്പിച്ചത്. അതാവട്ടെ പുതുതലമുറയെ വഴിതെറ്റിക്കുന്നതാണ്.

MV Jayarajan | തലശേരിയിലെ ഇരട്ട കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ സംഘമാണെന്ന് എം വി ജയരാജന്‍

എല്‍ഡിഎഫ് സര്‍കാര്‍ ലഹരി വിരുദ്ധ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ സഹകരിച്ചു. എന്നാല്‍ ലഹരിമാഫിയ സംഘത്തിനെതിരെ പ്രതികരിക്കുന്നവരെ ഇല്ലാതാക്കാന്‍ ഗുണ്ടാസംഘത്തെ സൃഷ്ടിക്കുകയാണെന്നും ജയരാജന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

Keywords: Kannur, News, Kerala, Politics, CPM, Murder, Murder case, M.V Jayarajan, Thalassery: MV Jayarajan about double murder case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia