Found Dead | യുവാവിനെ തെങ്ങിന്‍ തോപ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT


തലശേരി: (www.kvartha.com) എടക്കാട് കുറ്റിക്കകം മുനമ്പിന് സമീപം യുവാവിനെ തെങ്ങിന്‍തോപ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കകം സ്വദേശി സുമോദാണ്(38) മരിച്ചത്.  തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തെങ്ങിന്‍ തോപ്പില്‍ മൃതദേഹം കണ്ടെത്തിയത്. 
Aster_MIMS

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എടക്കാട് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. എടക്കാട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Found Dead | യുവാവിനെ തെങ്ങിന്‍ തോപ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Keywords: Kannur, News, Thalassery, Found dead, Police, Case, Thalassery: Man found dead
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia