Death | എടക്കാട് യുവാവിന്റെ മരണം കൊലപാതകം; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
Aug 1, 2023, 19:19 IST
ADVERTISEMENT
തലശേരി: (www.kvartha.com) എടക്കാട് കുറ്റിക്കകം മുനമ്പ് ബീചിന് സമീപം യുവാവിന്റെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി എടക്കാട് പൊലീസ് അറിയിച്ചു. കുറ്റിക്കകത്തെ സുമോദ് മരിച്ചത് തലയ്ക്ക് അടിയേറ്റാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ടം റിപോര്‍ട്. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. ഒരാളെ എടക്കാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് ലഭിക്കുന്ന സൂചന.
കുറ്റിക്കകം പറമ്പില്‍ ഹൗസില്‍ പ്രഭാകരന്റെയും കമലയുടെയും മകന്‍ സുമോദിനെ (38) ആണ് തിങ്കള്‍ പകല്‍ ഒന്നോടെ കുറ്റിക്കകം മുനമ്പ് പാറപ്പള്ളി ബീച്ചിന് സമീപം ആളൊഴിഞ്ഞ തെങ്ങിന്‍ തോപ്പില്‍ മരിച്ച നിലയില്‍ പ്രദേശവാസി കണ്ടെത്തിയത്. മരണത്തില്‍ സംശയമുന്നയിച്ചു ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു ഇതേ തുടര്‍ന്നാണ് എടക്കാട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
Keywords: Kannur, News, Kerala, Death, Police, Case, Thalassery, Found dead, Thalassery: Man found dead in Edakkad Kuttikkakam.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

