Seized | വടകര റെയില്‍വെ സ്റ്റേഷനില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) വടകര റെയില്‍വെ സ്റ്റേഷനില്‍ നിന്നും വന്‍കഞ്ചാവ് ശേഖരം പിടികൂടി.  ആര്‍പിഎഫ്. പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും വടകര എക്സ്സൈസ് സര്‍കിളും വടകര റെയില്‍വേ സ്റ്റേഷനില്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അഞ്ചുകിലോ കഞ്ചാവ് പിടികൂടി.
Aster mims 04/11/2022

ചൊവ്വാഴ്ച്ച രാവിലെ വടകര സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന ചെന്നൈ-മംഗ്ലൂര്‍ സൂപര്‍ ഫാസ്റ്റ് ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്മെന്റില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ബാഗിനുള്ളില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചനിലയില്‍ ആയിരുന്നു കഞ്ചാവ്. പരിശോധന ഭയന്ന് പ്രതി ബാഗ് ഉപേക്ഷിച്ചു കടന്നു കളഞ്ഞതായി സംശയിക്കുന്നു.

Seized | വടകര റെയില്‍വെ സ്റ്റേഷനില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി

ട്രെയിന്‍ വഴി കഞ്ചാവ് കടത്തു തടയുന്നതിനായി പരിശോധനകള്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് ആര്‍പിഎഫ് എക്സ്സൈസ് വൃത്തങ്ങള്‍ അറിയിച്ചു. ആര്‍പിഎഫ് എ എസ് ഐ മാരായ സജു കെ, ബിനീഷ് പി പി, ഹെഡ്കോണ്‍സ്റ്റബിള്‍ അജീഷ് ഒ കെ, കോണ്‍സ്റ്റബിള്‍ അബ്ദുള്‍ സത്താര്‍ പി പി, രാജീവന്‍ പി എക്സ്സൈസ് ഐ ബി യൂനിറ്റിലെ പ്രിവേന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കല്‍ വടകര എക്സ്സൈസ് സര്‍ക്‌ളിലെ പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ സമദ് കെ കെ, സി ഇ ഒ മാരായ ജിജു കെ എന്‍, ഷിജിന്‍ എ പി എന്നിവരടങ്ങിയ പ്രത്യേക സംഘം  നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Keywords: Kannur, News, Kerala, Crime, Ganja, Railway station, Thalassery: Ganja seized from Vadakara Railway Station.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia